മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, June 2, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: 40 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
​കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ൽ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി, അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.പ​ദ്ധ​തി നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും തു​റ​മു​ഖ ചാ​ന​ലി​ൽ മ​ണ്ണ് അ​ടി​ഞ്ഞ​തി​നാ​ൽ യാ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ര​യ്ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​ഴം​പ​ള്ളി ഭാ​ഗ​ത്ത് 420 മീ​റ്റ​ർ പു​ലി​മു​ട്ട്, 150 മീ​റ്റ​ർ വാ​ർ​ഫ്, വി​സ്തൃ​ത​മാ​യ ലേ​ല​ഹാ​ൾ എ​ന്നി​വ നി​ർ​മി​ച്ചി​ട്ടു​ണ്ട്. പെ​രു​മാ​തു​റ ഭാ​ഗ​ത്ത് 480 മീ​റ്റ​ർ നീ​ള​മു​ള്ള പു​ലി​മു​ട്ടാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഇ​വി​ടെ​യും പ്ര​ത്യേ​ക ലേ​ല​ഹാ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ടം, അ​പ്രോ​ച്ച് റോ​ഡ്, പാ​ർ​ക്കിം​ഗ് ഏ​രി​യ, ലോ​ക്ക​ർ മു​റി​ക​ൾ, ടോ​യ്‌ലറ്റ് ബ്ലോ​ക്ക്, ഗേ​റ്റ് ഹൗ​സ്, സെ​ക്യൂ​രി​റ്റി റൂം, ​ജ​ല​വി​ത​ര​ണ സം​വി​ധാ​നം, വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യും പൂ​ർ​ത്തി​യാ​ക്കി.