ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ണാ​ൻ ക​ഴി​യാ​തെ ക​ട​ലോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Monday, June 1, 2020 11:19 PM IST
പോ​ത്ത​ൻ​കോ​ട് : ക​ട​ലോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ണാ​ൻ സം​വി​ധാ​ന​മി​ല്ല.​ക​ണി​യാ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്ലാ​സു​ക​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ള്ള​ത്.​
വെ​ട്ടു​ത്തു​റ മു​ത​ൽ പു​തു​കു​റി​ച്ചി വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ,പ​ള്ളി​ത്തു​റ ചാ​ന്നാ​ങ്ക​ര പാ​ലം വ​രെ പാ​ർ​വ്വ​തി പു​ത്ത​നാ​റി​ന്‍റെ ക​ര​ക​ളി​ലും,ക​ഠി​നം​കു​ളം ഹ​രി​ജ​ൻ കോ​ള​നി,മു​ണ്ട​ൻ​ഞ്ചി​റല​ക്ഷംവീ​ട് കോ​ള​നി​യി​ലു​മാ​ണ് ക്ലാ​സു​ക​ൾ കാ​ണാ​ൻ ഒ​രു സാ​ഹ​ച​ര്യ​വുമി ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളുള്ളത്.​കു​റ​ച്ചു കു​ട്ടി​ക​ ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങി ക്ലാ​സ് കാ​ണു​ന്നു​ണ്ട്.​
വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നാ​യ സു​ജി​ത്ത് എ​ഡ്വി​ൻ പെ​രേ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ എ​ത്തി​ച്ചു ക്ലാ​സു​ക​ൾ കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി.