ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​യ ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു
Monday, June 1, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​യ ഹോ​ട്ട​ല്‍ ഇ​ന്ന​ലെ പോ​ലീ​സ് പൂ​ട്ടി​ച്ചു. ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
അ​തേ​സ​മ​യം ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 17 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത ഏ​ഴു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 212 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ൾ എ​ടു​ത്ത​താ​യും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ചാ​ല സ​ഭാ​പ​തി കോ​വി​ല്‍ റോ​ഡി​ലു​ള്ള റോ​ള​ക്സ് ഹോ​ട്ട​ലി​ലാ​ണ് ഭ​ക്ഷ​ണം പാ​ര്‍​സ​ലാ​യി മാ​ത്ര​മേ ന​ൽ​കാ​ന്‍ പാ​ടു​ള്ളൂ എ​ന്ന നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചു ആ​ള്‍​ക്കാ​ര്‍​ക്ക് ഇ​രു​ന്നു ക​ഴി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി വി​ള​മ്പി ന​ല്‍​കി​യ​ത്. ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ തി​രു​മ​ല സ്വ​ദേ​ശി ശ്രീ​കു​മാ​റി​നെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​വും ഐ ​പി സി ​യി​ലെ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്ത​ത്.
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചു കൊ​ണ്ട് മാ​സ്ക്ക് ധ​രി​ക്കാ​തെ​യും ശ​രി​യാ​യ രീ​തി​ല്‍ ധ​രി​ക്കാ​തെ വെ​റു​തെ മാ​സ്ക്കി​ട്ടു ന​ട​ന്ന​വ​രു​മാ​യ 212 പേ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ പെ​റ്റി കേ​സു​ക​ളെ​ടു​ത്ത​ത്തി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ളെ​ടു​ത്ത​ത് പൂ​ന്തു​റ, വ​ലി​യ​തു​റ, ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്.
ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്.
പൊ​തു​യി​ട​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ ലോ​ക്ക് ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍, ഓ​ട്ടോ, ടാ​ക്സി, ബ​സ് മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള എ​ണ്ണം യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ പാ​ടു​ള്ളൂ. സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും വി​ല​ക്ക് ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.