ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ യു​വാ​വി​ന് കോ​വി​ഡ് ല​ക്ഷ​ണം
Monday, June 1, 2020 11:17 PM IST
വി​ഴി​ഞ്ഞം: പ​തി​നാ​ല് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ യു​വാ​വി​ന് കോ​വി​ഡ് ല​ക്ഷ​ണം. പ​നി ഉ​ൾ​പ്പെ​ടെ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ ക​രിം​കു​ളം പു​തി​യ​തു​റ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്ത​ഞ്ച് കാ​ര​നെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ ഒ​രു ക​മ്പ​നി​യി​ൽ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ യു​വാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘം ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് കാ​റി​ൽ കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്.
മൂ​ന്ന് യു​വ​തി​ക​ളും ര​ണ്ട് യു​വാ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രി​ക​രി​ച്ചി​രു​ന്നു. ഇ​തു കാ​ര​ണം പു​തി​യ​തു​റ സ്വ​ദേ​ശി​ക്ക് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​താ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ൽ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി വ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. തീ​ര​ദേ​ശ​ത്തെ ഒ​രു ചെ​റി​യ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​ണ് ഇ​യാ​ൾ ക്വ​ാറ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഹോ​ട്ട് സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് പ​തി​നാ​ല് ദി​വ​സം ക​ഴി​ഞ്ഞ​താ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ധി​കൃ​ത​ർ ഇ​തി​നോ​ട​കം ന​ൽ​കി​ക്ക​ഴി​ഞ്ഞു.
സ്വ​ത​ന്ത്ര​രാ​യി പോ​യ​വ​രു​ടെ കാ​ര്യ​ത്തി​ലു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​വും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി.​എ​ന്നാ​ൽ ക​രിം​കു​ള​ത്ത് നേ​ര​ത്തെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത യു​വാ​വി​ന്‍റെ വീ​ട്ടി​ലെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള മ​റ്റം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് ആ​ധി​കൃ​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
മേ​ഖ​ല​യി​ൽ പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി.​പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന​ലെ ‌ചേ​ർ​ന്നു.​മാ​സ്ക്ക് ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​ക്കു​ക, ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നി​ങ്ങ​നെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ​ക്കു​പ​രി ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഇ​നി വ​രു​ന്ന​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും തീ​രു​മാ​ന​മാ​യി.​ഇ​തി​നാ​യി സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ക്കും. ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ ഇ​വി​ടേ​ക്ക് വ​രാ​നാ​യി പാ​സ് എ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.