കോ​വി​ഡ് -19: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ
Monday, June 1, 2020 11:17 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഇ​ന്ന് മു​ത​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.
സ​മ്പ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​പ​ക​ര്‍​ച്ച ത​ട​യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ ഒ​ഴു​കെ​യു​ള്ള ക​ട​ക​മ്പോ​ള​ങ്ങ​ളും അ​ട​ച്ചി​ടു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ത​ഹ​സി​ല്‍​ദാ​ര്‍ എം.​കെ.​അ​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍​ഷാ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ ബീ​വി, പോ​ലീ​സ് മേ​ധാ​വി​ക​ള്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, എം​എ​ല്‍​എ​യു​ടെ പ്ര​തി​നി​ധി പ​ത്മ​കു​മാ​ര്‍, ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മ​നോ​ജ് കു​മാ​ര്‍, സെ​ക്ര​ട്ട​റി കെ.​വി.​സു​രേ​ഷ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.