ഡോ. ​സാ​റ വ​ർ​ഗീ​സ് ചു​മ​ത​ല​യേ​റ്റു
Monday, June 1, 2020 11:17 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ 31 -ാമ​ത് പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​സാ​റ വ​ർ​ഗീ​സ് ചു​മ​ത​ല​യേ​റ്റു. 2017 മു​ത​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ആ​ല​പ്പു​ഴ ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് (1979 ബാ​ച്ച്) എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.​തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ക​മ്യൂ​ണി​റ്റി മെ​ഡി​സി​നി​ൽ മാ​സ്റ്റ​ർ ഡി​ഗ്രി എ​ടു​ത്തു.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നാ​ട്ട​മി വി​ഭാ​ഗം ട്യൂ​ട്ട​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ട്യൂ​ട്ട​റാ​യും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ, തി​രു​വ​ന​ന്ത​പു​ര​ത്ത് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ മേ​ധാ​വി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.