14 ട്രെ​യി​നു​ക​ളിൽ 2,777 യാ​ത്ര​ക്കാ​രെ​ത്തി
Monday, June 1, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം 14 ട്രെ​യി​നു​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് 2,777 യാ​ത്ര​ക്കാ​രെ​ത്തി. ഇ​തി​ല്‍ 2,059 പേ​ര്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് എ​ത്തി​യ​താ​ണ്.
ക​ഴി​ഞ്ഞ 15ന് ​ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നാ​ണ് യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യ ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ജ​ല​ന്ധ​ര്‍, ജ​യ്പൂ​ര്‍, മും​ബൈ, ബ​ഗ​ളൂ​രു, രാ​ജ്ഘോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ട്രെ​യി​നു​ക​ളും ജി​ല്ല​യി​ലെ​ത്തി. ഇ​ന്ന​ലെ ബീ​ഹാ​റി​ലെ പൂ​ര്‍​ണ​യി​ല്‍ നി​ന്നും 54 യാ​ത്ര​ക്കാ​രു​മാ​യി ട്രെ​യി​ന്‍ എ​ത്തി.
യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കും വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഒ​രു​ക്കി​യ​ത്. പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ജി​ല്ല​യി​ലെ​ത്തി​യ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, രോ​ഗ​ബാ​ധ​യു​ള്ള​വ​രു​മാ​യി ഇ​ട​പെ​ട്ട​വ​ര്‍, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു. ഗ​ര്‍​ഭി​ണി​ക​ള്‍, മു​തി​ര്‍​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ വീ​ട്ടു​നീ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് അ​യ​ച്ചു.
ഓ​രോ ജി​ല്ല​യി​ലേ​ക്ക് പോ​കേ​വ​രെ​യും ത​രം​തി​രി​ച്ച് വ്യ​ത്യ​സ്ത ക​വാ​ട​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കു പോ​കു​ന്ന​വ​ര്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സൗ​ക​ര്യ​മൊ​രു​ക്കി. തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ഡി​ഒ ജോ​ണ്‍ സാ​മു​വ​ലി​നാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല.