മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു; പ​ഞ്ചാ​യ​ത്തി​നെ​തി​രെ ക്ഷേ​ത്ര ട്ര​സ്റ്റ്
Monday, June 1, 2020 11:17 PM IST
വി​തു​ര: വി​തു​ര ശി​വ​ക്ഷേ​ത്ര ജം​ഗ്ഷ​നി​ലെ മു​ടി​പ്പു​ര​യി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന​തി​നെ​തി​രെ ക്ഷേ​ത്ര ട്ര​സ്റ്റ് രം​ഗ​ത്ത്.
​ത​ള്ള​ച്ചി​റ റോ​ഡി​നു സ​മാ​ന്ത​ര​മാ​യി ഒ​ഴു​കു​ന്ന തോ​ട്ടി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ട് വൃ​ത്തി​യാ​ക്കി​യി​രു​ന്നു. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത​തു ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​ക്കി​യെ​ന്ന് ആ​രോ​പ​ണ​വു​മാ​യി ക്ഷേ​ത്ര ട്ര​സ്റ്റ് രം​ഗ​ത്തെ​ത്തി.​മാ​ലി​ന്യം നീ​ക്കി​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ട് പൊ​ളി​ഞ്ഞു.​
തോ​ടി​നോ​ടു ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന മ​തി​ൽ​ക്കെ​ട്ടി​ന്‍റെ അ​ടി​ത്ത​റ​യ്ക്കു മ​ണ്ണു​മാ​ന്തി​യു​ടെ ഉ​പ​യോ​ഗ​ത്തി​നെ തു​ട​ർ​ന്നു ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​വെ​ന്നു ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​ന്ദ​രേ​ശ​ൻ ചെ​ട്ടി​യാ​ർ,വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​റ വി​ജ​യ​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.