"ഒ​രു വാ​ർ​ഡി​ൽ ഒ​രേ​ക്ക​ർ കൃ​ഷി​യി​ടം': പദ്ധതി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 1, 2020 11:15 PM IST
വെ​മ്പാ​യം: ഭ​ക്ഷ്യ ക്ഷാ​മ​ത്തെ മ​റി​ക​ട​ക്കാ​ൻ "ഒ​രു വാ​ർ​ഡി​ൽ ഒ​രേ​ക്ക​ർ കൃ​ഷി​യി​ടം' പ​ദ്ധ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്. കൃ​ഷി​യി​ട​ങ്ങ​ൾ ത​രി​ശി​ടാ​തെ കൃ​ഷി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ൺ​ഗ്ര​സ്‌ വെ​മ്പാ​യം തേ​ക്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. തേ​ക്ക​ട അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ഞ്ചി​റ വാ​ർ​ഡി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വെ​മ്പാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​കൊ​ഞ്ചി​റ റ​ഷീ​ദ്, മൊ​ട്ട​മു​ട് പു​ഷ്പാം​ഗ​ദ​ൻ, കെ.​കെ.​ഷെ​രി​ഫ്, ജ​ഗ​ന്നാ​ഥ​പി​ള്ള, ബീ​ന അ​ജി​ത്ത്, കു​റ്റി​ക്കാ​ട് ജ​യ​ൻ, ശ​ക്തി​ധ​ര​ൻ നാ​യ​ർ, വേ​റ്റി​നാ​ട് മ​ണി​ക​ണ്ഡ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി പ്ര​കാ​രം വെ​മ്പാ​യം വാ​ർ​ഡി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലു​മാ​യി ഇ​രു​പ​ത്തി ഒ​ന്നേ​ക്ക​ർ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കും.