ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​യി വി​തു​ര കൃ​ഷി​ഭ​വ​നി​ലെ ക​ർ​ഷ​ക ച​ന്ത
Monday, June 1, 2020 11:15 PM IST
വി​തു​ര: കോ​വി​ഡ് കാ​ല​ത്തും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​യി വി​തു​ര കൃ​ഷി​ഭ​വ​നി​ലെ ക​ർ​ഷ​ക ച​ന്ത. പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച​വി​ല ല​ഭ്യ​മാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ച ച​ന്ത ലോ​ക്ക് ഡൗ​ണി​ലും ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​മാ​വു​ക​യാ​ണ്.

ക​ർ​ഷ​ക​രി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്ക് സ്വീ​ക​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​ണ് ച​ന്ത​യു​ടെ രീ​തി. വ്യാ​ഴാ​ഴ്ച​ക​ൾ തോ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ന്ത ഇ​തി​നോ​ട​കം എ​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടു.

ഓ​രോ ആ​ഴ്ച​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ർ​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി പ​രു​ങ്ങ​ലി​ലാ​യ കോ​വി​ഡ് കാ​ല​ത്തും മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ക​ർ​ഷ​ക ച​ന്ത ഏ​റെ ഗു​ണ​ക​ര​മാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ക​ഴി​ഞ്ഞ ദി​വ​സം ച​ന്ത സ​ന്ദ​ർ​ശി​ച്ചു.