പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ല്‍ ഇ ​ലേ​ണിം​ഗ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കും: സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ
Monday, June 1, 2020 11:15 PM IST
വെ​ള്ള​റ​ട: പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ ആ​രം​ഭ​ത്തി​ൽ പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ഠ​നം സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഗ്ര​ന്ഥ​ശാ​ല​ക​ള്‍ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍ ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ലേ​ണിം​ഗ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സൗ​ജ​ന്യ​മാ​യി സെ​ന്‍റ​റു​ക​ളി​ല്‍ കേ​ബി​ള്‍ ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ പു​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.
പാ​റ​ശാ​ല, കു​ന്ന​ത്തു​കാ​ല്‍, പെ​രു​ങ്ക​ട​വി​ള, അ​മ്പൂ​രി എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്രിൻസിപ്പൽമാർ,കേ​ബി​ള്‍ നെ​റ്റ്‌​വ​ര്‍​ക്ക് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ , വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കി.​ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഇ​ത്ത​രം സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​ര്‍​ക്ക് പ​ഠ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി ന​ല്‍​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ക​മ്മി​റ്റി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി.
പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം ​എ​ല്‍ എ, ​വി​ഡി​ഒ സു​രേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ജാ​ത​കു​മാ​രി, നെ​യ്യാ​റ്റി​ന്‍​ക​ര ബി​പി​ഒ സ​ന്തോ​ഷ്, കാ​ട്ടാ​ക്ക​ട ബി​പി​ഒ ഇ​ന്‍​ചാ​ര്‍​ജ് ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.