വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​ത് 18 വി​മാ​ന​ങ്ങ​ള്‍
Monday, June 1, 2020 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങി​യ ശേ​ഷം ഇ​തു വ​രെ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 18 വി​മാ​ന​ങ്ങ​ളി​ലാ​യി 3,168 യാ​ത്ര​ക്കാ​ര്‍ എ​ത്തി. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത് ദു​ബാ​യി​ല്‍ നി​ന്നാ​ണ് ആ​റ് വി​മാ​ന​ങ്ങ​ളി​ലാ​യി 1,082 യാ​ത്ര​ക്കാ​ര്‍ ദു​ബാ​യി​യി​ൽ നി​ന്ന്എ​ത്തി.
അ​ബു​ദാ​ബി​യി​ൽ നി​ന്ന് നാ​ല് വി​മാ​ന​ങ്ങ​ളി​ലാ​യി 719 യാ​ത്ര​ക്കാ​രും. മ​സ്ക്ക​റ്റി​ൽ നി​ന്നു മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി 544 യാ​ത്ര​ക്കാ​രും, കു​വൈ​റ്റി​ൽ നി​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 356 യാ​ത്ര​ക്കാ​രും,ദോ​ഹ​യി​ൽ നി​ന്ന് 181 യാ​ത്ര​ക്കാ​രും,ബ​ഹ്റി​നി​ൽ നി​ന്നും 182 യാ​ത്ര​ക്കാ​രും.​മോ​സ്കോ​യി​ൽ നി​ന്ന് 104 യാ​ത്ര​ക്കാ​രും എ​ത്തി.​ദു​ബാ​യി, അ​ബു​ദാ​ബി, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​ത്രി എ​ത്തി.​ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങി​യ ശേ​ഷം ഇ​ന്നു​വ​രെ 23വി​മാ​ന​ങ്ങ​ളി​ലാ​യി 1,622 പേ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ഡ​ല്‍​ഹി (4 വി​മാ​ന​ങ്ങ​ള്‍), ബാം​ഗ​ളൂ​രൂ (എ​ട്ട്), ചെ​ന്നൈ (നാ​ല്) , ക​ണ്ണൂ​ര്‍ (ഏ​ഴ്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ള്‍ എ​ത്തി​യ​ത്.​
നെ​ടു​മ​ങ്ങാ​ട് ആ​ര്‍​ഡി​ഒ ജ​യ​മോ​ഹ​നാ​ണ് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഡോ. ​അ​ഞ്ജു ക​ണ്‍​മ​ണി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.