പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഒാ​ഫീ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Monday, June 1, 2020 12:03 AM IST
വെ​ള്ള​റ​ട : കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി. മൂ​ന്നു​വ​ര്‍​ഷ​മാ​യി വീ​ടി​നു ന​മ്പ​ര്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ കു​ഞ്ഞു​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. വെ​ള്ള​റ​ട പാ​ലി​യോ​ട് കു​റു​വാ​ട് എം.​എം. ഹൗ​സി​ല്‍ സ​തീ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സി​നി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ മൂ​ന്നു​വ​ര്‍​ഷ​മാ​യി ക​യ​റി​യി​റ​ങ്ങി​യി​ട്ടും വീ​ടി​നു ന​മ്പ​ര്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തെ​ന്ന് സി​നി പ​റ​യു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​റ​ക്കി​വി​ട്ട​തെ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ വാ​ദം.