മ​ഴ​ക്കാ​ല​മെ​ത്തി ച​ങ്കി​ടി​പ്പോ​ടെ തീ​ര​ദേ​ശം; ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല
Monday, June 1, 2020 12:02 AM IST
വൈ.​എ​സ്. ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ ച​ങ്കി​ടി​പ്പേ​റു​ന്നു. വേ​ന​ൽ​മ​ഴ​യി​ൽ ക​ട​ലി​ള​കി​യ​തോ​ടെ തീ​ര​ത്തെ മ​ണ്ണ് ക​ട​ലെ​ടു​ത്തു തു​ട​ങ്ങി. ഇ​തോ​ടെ തീ​ര​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​രാ​ണ് ഭീ​ഷ​ണി​യു​ടെ ന​ടു​വി​ൽ ക​ഴി​യു​ന്ന​ത്. വ​ലി​യ​തോ​പ്പ്, കൊ​ച്ചു​തോ​പ്പ്, മൂ​ഴി​വി​ളാ​കം, വ​ലി​യ​തു​റ ഭാ​ഗ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
ഇ​തേ​വ​രെ 1300 ഓ​ളം വീ​ട് ക​ട​ലെ​ടു​ത്ത​താ​യാ​ണ് ക​ണ​ക്ക്. വീ​ട് ന​ഷ്ട​മാ​യ​വ​രി​ൽ 192 പേ​ർ​ക്ക് സ​ർ​ക്കാ​ർ ഫ്ളാ​റ്റ് വ​ച്ചു​ന​ൽ​കി. 192 കു​ടും​ബം വി​വി​ധ സ്കൂ​ളു​ക​ളി​ൽ ക​ഴി​യു​ന്നു. വ​ലി​യ​തു​റ ഗ​വ. യു​പി​എ​സ്, വ​ലി​യ​തു​റ ക​സ്റ്റം​സ് ഗോ​ഡൗ​ണ്‍, ന​ഗ​ര​സ​ഭ​യു​ടെ ബ​ധി​ര സ്കൂ​ൾ, അ​ങ്ക​ണ​വാ​ടി, ഫി​ഷ​റീ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ്ഥി​രം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യി​ത്തീ​ർ​ന്നു. വീ​ട് ന​ഷ്ട​മാ​യ 600 ഓ​ളം പേ​ർ വാ​ട​ക വീ​ടു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​നി ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ആ​റു​കോ​ടി 66 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. അ​തി​നൊ​പ്പം വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ടു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. പ​ദ്ധ​തി ജി​ല്ലാ ക​ള​ക്ട​ർ മ​ട​ക്കി​യ​തോ​ടെ എം​എ​ൽ​എ ഫ​ണ്ട് ഒ​രു കോ​ടി​യാ​യി വെ​ട്ടി​ചു​രു​ക്കി. വ​ലി​യ​തു​റ മു​ത​ൽ കു​ഴി​വി​ളാ​കം​വ​രെ ക​ല്ലി​ട്ടു​വ​ന്നു. ഇ​ത്ര​യു​മാ​യ​പ്പോ​ൾ ക​ല്ലി​ട​ൽ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം വ​ന്നു.​ജി​യോ ട്യൂ​ബ് പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ഇ​നി​മു​ത​ൽ ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നാ​ണ്. കി​ഫ്ബി വ​ഴി 150 കോ​ടി രൂ​പ​യു​ടെ ജി​യോ ട്യൂ​ബ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. ഈ ​തു​ക​യി​ൽ നി​ന്ന് ട്ര​യ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 19 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​റും വി​ളി​ച്ചു.
പൂ​ന്തു​റ മു​ത​ൽ ജി​യോ ട്യൂ​ബ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് നീ​ക്കം. പൂ​ന്തു​റ​യി​ൽ പു​ലി​മു​ട്ട് ഉ​ള്ള​തി​നാ​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​കി​ല്ലെ​ന്ന ആ​ശ​ങ്ക പ​ര​ക്കു​ന്നു​ണ്ട്. പൂ​ന്തു​റ നി​ന്ന് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചാ​ലും ശം​ഖും​മു​ഖ​ത്ത് എ​ത്താ​ൻ ഒ​രു വ​ർ​ഷം ക​ഴി​യും. ഇ​തി​നി​ട​യി​ൽ എ​ത്ര ദൂ​രം ക​ട​ലെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് തീ​ര​ദേ​ശ​ത്തു​ള്ള​ത്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണം തു​ട​ങ്ങി​യ​ശേ​ഷം 380 മീ​റ്റ​ർ തീ​രം ന​ഷ്ട​മാ​യെ​ന്നാ​ണ് ഗാ​ന്ധീ​തീ​രം സാം​സ്കാ​രി​ക കേ​ന്ദ്രം വി​ല​യി​രു​ത്തു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ല​ഡ്ഗ​ർ ബാ​വ പ​റ​ഞ്ഞു.
ബീ​മാ​പ​ള്ളി മു​ത​ൽ ശം​ഖു​മു​ഖം വ​രെ​യു​ള്ള തീ​ര​ത്ത് മ​ഴ​ക്കാ​ല​മാ​യാ​ൽ മ​ണ​ലു​ണ്ടാ​കി​ല്ല. മ​ണ​ൽ മു​ഴു​വ​ൻ ക​ട​ലെ​ടു​ക്കും. ക​ട​ലേ​റ്റം രൂ​ക്ഷ​മാ​കു​ന്പോ​ൾ മ​ണ​ലി​ല്ലാ​ത്ത തീ​ര​ത്തേ​ക്ക് ക​ട​ൽ അ​ടി​ച്ചു​ക​യ​റും. തീ​ര​ത്തെ വീ​ടു​ക​ളു​ടെ അ​ടി​ഭാ​ഗം ക​ട​ൽ മാ​ന്തി​യെ​ടു​ക്കു​ന്ന​തോ​ടെ വീ​ടു​ക​ളോ​രോ​ന്നാ​യി നി​ലം പൊ​ത്തും. എ​ത്ര​വീ​ടു​ക​ൾ ഈ​മ​ഴ​ക്കാ​ല​ത്ത് നി​ലം​പൊ​ത്തു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് മു​ൻ കൗ​ണ്‍​സി​ല​ർ ടോ​ണി ഒ​ളി​വ​ർ പ​റ​ഞ്ഞു.
ര​ണ്ടു​വ​ർ​ഷം മു​ന്പ് ക​ട​ൽ തീ​ര​ത്തു നി​ന്ന് മൂ​ന്നാം നി​ര​യി​ൽ ക​ണ്ട​വീ​ടു​ക​ൾ ഈ​വ​ർ​ഷം ക​ട​ലെ​ടു​ക്കു​ന്ന കാ​ഴ​ച​യാ​ണ് വ​ലി​യ​തു​റ തീ​ര​ത്തു​ള്ള​ത്. കാ​റ്റും കോ​ളു​മെ​ത്തി ക​ട​ൽ രൂ​ക്ഷ​മാ​കു​ന്പോ​ൾ തീ​ര​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​രു​ടെ ഉ​ള്ളം പി​ട​യു​ക​യാ​ണ്. തീ​രം സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി എ​ന്നു​വ​രു​മെ​ന്നു കാ​ത്തി​രി​ക്കു​ക​യാ​ണ് തീ​ര​ദേ​ശം. അ​തു​വ​രെ ത​ങ്ങ​ളു​ടെ വീ​ട് ക​ട​ലെ​ടു​ക്കാ​തെ ശേ​ഷി​ക്കു​മോ​യെ​ന്നാ​ണ് തീ​ര​ത്തെ വീ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.