കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, May 31, 2020 12:53 AM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് വീ​ണാ​ഭ​വ​നി​ൽ മോ​ഹ​ന​ൻ​പി​ള്ള​യു‌​ടെ മ​ക​ൻ വി​ന​യ​ൻ(28) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ‌​ടെ കൊ​ല്ലം ബൈ​പ്പാ​സ് റോ​ഡി​ൽ ക​ല്ലും​താ​ഴ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ട​പ്പാ​ക്ക​ട​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ന​യ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ വി​ന​യ​നെ കാ​ർ​യാ​ത്ര​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് വി​ന​യ​ന്‍റെ കൂ​ടെ ജോ​ലി​ചെ​യ്തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വ​ര​വെ ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റു. ഇ​വ​രും ജോ​ലി​ക​ഴി​ഞ്ഞ് വി​ന​യ​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. മു​ഖ​ത്ത​ല സ്വ​ദേ​ശി മി​ല​ൻ, പ്ലാ​ക്കാ​ട് സ്വ​ദേ​ശി അ​രു​ൺ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് വി​ന​യ​ൻ മ​ര​ണ​മ​ട​ഞ്ഞ​ത്. ഗ​ൾ​ഫി​ലാ​യി​രു​ന്ന വി​ന​യ​ൻ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ് ഓ​മ​ന​യ​മ്മ. ഭാ​ര്യ: ശാ​ലു. മ​ക​ൻ: വ​സു​ദേ​വ് (ഒ​രു​വ​യ​സ്) .