ന​ഗ​ര​ത്തി​ൽ മാ​സ് ക്ലീ​നിം​ഗ് ഇ​ന്ന്
Saturday, May 30, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം:​സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ദി​ന​മാ​യ ഇ​ന്ന് ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ മാ​സ് ക്ലീ​നിം​ഗ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ,ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു.പൊ​തു​സ്ഥ​ല​ങ്ങ​ൾ,സ്ഥാ​പ​ന​ങ്ങ​ൾ,മാ​ർ​ക്ക​റ്റു​ക​ൾ,ഹൗ​സി​ങ് കോ​ള​നി​ക​ൾ എ​ന്നി​വ​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ക്കു​ക.

സ്ഥാ​പ​ന​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്കാ​ട് മോ​ഡ​ൽ എ​ൽ​പി സ്കൂ​ളി​ലും, മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ശ​വാ​ദ​സ​പു​രം എംജി കോ​ള​ജി​ന് സ​മീ​പ​വും,വീ​ടു​ക​ളി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ക്ക മൈ​ത്രി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലും മേ​യ​ർ പ​ങ്കെ​ടു​ക്കും.​ഓ​രോ ഹെ​ൽ​ത്ത് സ​ർ​ക്കി​ലു​ക​ളി​ലും ന​ഗ​ര​സ​ഭ സ്ഥി​രം അ​ധ്യ​ക്ഷ​ന്മാ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.