റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, May 30, 2020 11:32 PM IST
പോ​ത്ത​ൻ​കോ​ട് : മ​രി​ച്ച​യാ​ളു​ടെ റേ​ഷ​ൻ വി​ഹി​തം തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ണ്ടൂ​ർ​കോ​ണം പ​റ​മ്പി​ൽ​പാ​ല​ത്തെ ഡി. ​അം​ബു​ജാ​ക്ഷ​ൻ നാ​യ​രു​ടെ 151-ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പൂ​ട്ടി​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി മ​രി​ച്ച​യാ​ളു​ടെ റേ​ഷ​ൻ വി​ഹി​തം മ​റി​ച്ച് കൊ​ടു​ത്ത് തി​രി​മ​റി ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നാ​ൽ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ക​ട​യി​ലെ​ത്തി അ​രി​യും മ​റ്റ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളും അ​ണ്ടൂ​ർ​കോ​ണ​ത്തെ മ​റ്റ് ക​ട​ക​ളി​ലേ​ക്ക് മാ​റ്റി.

ഇ​വി​ട​ത്തെ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ൽ നി​ന്നും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഒാ​ഫീ​സ​ർ അ​റി​യി​ച്ചു. റേ​ഷ​നിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, സി​മി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.