ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Friday, May 29, 2020 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി (35 ) മു​ക്കു​ടി​ൽ സ്വ​ദേ​ശി (30 )ക​ള​മ​ച്ച​ൽ സ്വ​ദേ​ശി (50 ). ക​ഠി​നം​കു​ളം സ്വ​ദേ​ശി (40 )പു​ല്ലു​വി​ള സ്വ​ദേ​ശി (20 ) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ഠി​നം​കു​ളം സ്വ​ദേ​ശി ക​ഴി​ഞ്ഞ 26ന് ​കു​വൈ​റ്റി​ൽ നി​ന്ന് ക​രി​പ്പൂ​രി​ൽ വ​ന്ന​താ​ണ്.
ഇ​പ്പോ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ക്കു​ടി​ൽ, ക​ള​മ​ച്ച​ൽ സ്വ​ദേ​ശി​ക​ൾ റി​മാ​ൻ​ഡ് പ്ര​തി​ക​ളാ​ണ്. ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി 23 ന് ​മ​സ്ക്ക​റ്റി​ൽ നി​ന്ന് എ​ത്തി സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. പു​ല്ലു​വി​ള സ്വ​ദേ​ശി 22 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് ട്രെ​യി​നി​ൽ വ​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​
ഇ​ന്നലെ ജി​ല്ല​യി​ൽ പു​തു​താ​യി 647 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.277 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെപൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 8734 പേ​ർ വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 22 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.14 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ ആ​ശു​പ​ത്രി ക​ളി​ൽ 116 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ഇ​ന്ന​ലെ 244സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 285 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്.