വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
Friday, May 29, 2020 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സം​സ്ഥാ​ന പാ​ത​യി​ൽ വാ​മ​ന​പു​രം സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ബൊ​ലേ​റോ​യും, വാ​ഗ​ണാ​റും കൂ​ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബേ​ലേ​റോ​യി​ലെ യാ​ത്രി​ക​രാ​യ വാ​മ​ന​പു​രം മു​ല്ല​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കു​മാ​ർ (46) മ​ക​ൾ കൃ​ഷ്ണ​വേ​ണി ( ഒ​ന്പ​ത് ), വാ​ഗ​ണ​ർ യാ​ത്രി​ക​രാ​യ ക​ല്ല​റ പാ​ട്ട​റ സ​ജി​ന മ​ൻ​സി​ലി​ൽ സ​ലിം (60) ഭാ​ര്യ മാ​ജി​ത (52) മ​ക​ൾ സ​ജി​ന (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.

കാ​രേ​റ്റ് ഭാ​ഗ​ത്തു നി​ന്നും വ​ന്ന് സ്കൂ​ൾ റോ​ഡി​ലേ​യ്ക്ക് പ്ര​വേ​ക്കു​ക​യാ​യി​രു​ന്നബേ​ലേ​റൊ​യും, വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ക​യാ​യി​രു​ന്ന വാ​ഗ​ണാ റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​രു​ങ്ങി കി​ട​ന്ന​ത് സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ മാ​റ്റി റോ​ഡ് ക്ലീ​ൻ ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.