ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ എ​ത്തി​യ​ത് 115 പേ​ർ
Friday, May 29, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 69 പു​രു​ഷ​ന്മാ​രും 46 സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ115 പേ​ർ വ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 107 പേ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് നാ​ലു പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് മൂ​ന്നു പേ​രും ഒ​ഡി​ഷ​യി​ൽ നി​ന്ന് ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്.
ഇ​തി​ൽ 22പേ​ർ റെ​ഡ് സോ​ണി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 21പേ​രെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. ഒ​രാ​ളെ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​യ​ച്ചു. യാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം 77,കൊ​ല്ലം ആ​റ്,പ​ത്ത​നം​തി​ട്ട ഒ​ന്ന്,ആ​ല​പ്പു​ഴ മൂ​ന്ന്,കോ​ട്ട​യം മൂ​ന്ന്,എ​റ​ണാ​കു​ളം 20, കാ​സ​ർ​ഗോ​ഡ് അ​ഞ്ച്.