സൈ​ക്കി​ളി​ൽ ഛത്തീ​സ്ഗഡി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി
Friday, May 29, 2020 11:28 PM IST
ക​ഴ​ക്കൂ​ട്ടം : സൈ​ക്കി​ളി​ൽ ഛത്തീ​സ്ഗഡി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച 14 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നു പ​റ​പ്പെ​ട്ട സം​ഘ​ത്തെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ച​ത്.
​മേ​നം​കു​ളം ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ർ സ്വ​ന്തം നാ​ടാ​യ ഛത്തീ​സ്ഗ ഡി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പുതിയ സൈ​ക്കി​ൾ വാ​ങ്ങി പു​റ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.
സൈ​ക്കി​ളി​ൽ പോ​കു​ന്ന സം​ഘ​ത്തെ ക​ണ്ടു​സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സൈ​ക്കി​ൾ വാ​ങ്ങി​യ ക​ട​ക്കാ​ര​നോ​ട് സൈ​ക്കി​ൾ തി​രി​ച്ചെ​ടു​ത്ത് പൈ​സ കൊ​ടു​ക്കാ​ൻ പോ​ലീ​സ് പ​റ​ഞ്ഞു.
​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ൽ അ​യ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചു.