ബീ​ഹാ​റി​ലേ​ക്കു​ള്ള സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു
Friday, May 29, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം തി​രു​വ​ന​ന്ത​പു​ര​ത്തുനിന്ന് ബീ​ഹാ​റി​ലേ​ക്കു​ള്ള സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ഇ​ന്ന​ലെ​രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ട്ടു.
ജി​ല്ല​യി​ല്‍ നി​ന്നും 865 യാ​ത്ര​ക്കാ​രു​ണ്ട്. ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നും 261 യാ​ത്ര​ക്കാ​രു​മാ​യി രാ​ജ​ധാ​നി എ​ക്സ്പ്ര​സ് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. 158 പു​രു​ഷ​ന്മാ​ർ 75 സ്ത്രീ​ക​ൾ 28 കു​ട്ടി​ക​ളും ഇ​തി​ൽ​പെ​ടും. യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം 56,കൊ​ല്ലം 71,പ​ത്ത​നം​തി​ട്ട 45,കോ​ട്ട​യം മൂ​ന്ന്,ആ​ല​പ്പു​ഴ ആ​റ്,ത​മി​ഴ്നാ​ട് 52.