സ്വ​കാ​ര്യ ഫാ​മി​ലെ ഏ​ഴു പ​ശു​ക്ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, May 29, 2020 11:28 PM IST
കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന ഫാ​മി​ലെ ഏ​ഴ് പ​ശു​ക്ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ൽ ഉ​ത്ത​രം​കോ​ട് സ്വ​ദേ​ശി മ​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലെ പ​ശു​വാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ശു​ക്ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഏ​ഴു പ​ശു​ക്ക​ൾ ച​ത്തു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.​ക​റ​വ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന ഏ​ഴു പ​ശു​ക്ക​ളെ ഫാ​മി​ന്‍റെ ഒ​രു വ​ശ​ത്താ​ണ് സ്ഥി​ര​മാ​യി കെ​ട്ടു​ന്ന​ത്.

ദി​വ​സേ​ന 22 ലി​റ്റ​ർ വീ​തം ക​റ​വ​യു​ള്ള ജേ​ഴ്സി, ജേ​ഴ്സി ക്രോ​സ്‌ ,എ​ച്ച്എ​ഫ്, ബ്രൗ​ൺ, സി​ന്ധി ഇ​ന​ത്തി​ൽ​പ്പെ​ട്ട ഏ​ഴു പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഉ​ട​മ പ​ശു​ക്ക​ൾ​ക്ക് തീ​റ്റ ന​ൽ​കി​യി​രു​ന്നു.

പ​ശു​വി​നു രോ​ഗ സാ​ധ്യ​ത ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ത​ലേ​ദി​വ​സം​വ​രേ​യും 22 ലി​റ്റ​റോ​ളം പാ​ൽ കി​ട്ടി​യി​രു​ന്നു​വെ​ന്നും ഉ​ട​മ പ​റ​ഞ്ഞു. പാ​ലോ​ട് നി​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​ശു​ക്ക​ളെ പ​രി​ശോ​ധി​ച്ച ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​ഭ​വ​ത്തെ കു​റി​ച്ച് വെ​റ്ററി​ന​റി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​താ​യി ഫാം ​ഉ​ട​മ കോ​ട്ടൂ​ർ ഉ​ത്ത​രം​കോ​ട് ശാ​ലു ഭ​വ​നി​ൽ മ​നു പ​റ​ഞ്ഞു. ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ പ്രാ​ഥ​മി​ക ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ട്ടു മാ​സം മു​ന്പാ​ണ് ക​ള്ളി​ക്കാ​ട് വി​ള​യി​ൽ പാ​ട്ട​ത്തി​ന് സ്ഥ​ല​മെ​ടു​ത്തു ഫാം ​തു​ട​ങ്ങി​യ​ത്.