അ​പ​ക​ട​ക്കെ​ണി​യാ​യി റോ​ഡു​ക​ൾ
Thursday, May 28, 2020 11:16 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട-​കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കാ​ട്ടാ​ക്ക​ട, ഊ​രൂ​ട്ട​മ്പ​ലം, എ​രു​ത്താ​വൂ​ർ, ബാ​ല​രാ​മ​പു​രം റോ​ഡ് ഒ​രു​ക്കു​ന്ന​ത് മ​ര​ണ​ക്കു​ഴി​ക​ൾ. മ​ഴ കൂ​ടി​യാ​യ തോ​ടെ ഏ​തു നി​മി​ഷ​വും അ​പ​ക​ടം പ്ര​തീ​ക്ഷി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ് റോ​ഡ്.
വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ ഈ ​റോ​ഡി​ലെ വ​ൻ​കു​ഴി​ക​ളാ​ണ് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​ത്. ബി​എം ആ​ൻ​ഡ് ബി​സി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ത്ത് കോ​ടി രൂ​പ​യാ​ണ് കാ​ട്ടാ​ക്ക​ട കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കാ​ട്ടാ​ക്ക​ട ബാ​ല​രാ​മ​പു​രം റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ആ​ദ്യ​ഘ​ട്ടം ഓ​ട നി​ർ​മാ​ണ​വും തു​ട​ർ​ന്ന് ടാ​റിം​ഗു​മാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഓ​ട​യു​ടെ പ​ണി ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് പ​ണി​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ലോ​ക്ക് ഡൗ​ണോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​റു​ത്തി​വ​ച്ച​തും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് ആ​ക്കം കൂ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണും മെ​റ്റ​ലും ഇ​ള​കി പോ​യ​തോ​ടെ റോ​ഡി​ൽ പു​തി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. മെ​റ്റ​ലും ചെ​റി​യ ക​ല്ലു​ക​ളും മ​ഴ​യി​ൽ ഒ​ലി​ച്ച് റോ​ഡി​ൽ അ​ടി​ഞ്ഞ് കി​ട​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.