മാ​സ് ക്ലീ​നിം​ഗു​മാ​യി ന​ഗ​ര​സ​ഭ
Thursday, May 28, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ദി​ന​മാ​യ 31ന് ​ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ മാ​സ് ക്ലീ​നിം​ഗ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ,ഉ​ദ്യോ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ന​ഗ​ര​ത്തി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ൾ,മാ​ർ​ക്ക​റ്റു​ക​ൾ,ഹൗ​സിം​ഗ് കോ​ള​നി​ക​ൾ എ​ന്നി​വ​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ക്കു​ക. ഞാ​യ​റാ​ഴ്ച്ച വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന് പ്ര​ത്യേ​കം ഉ​റ​പ്പു വ​രു​ത്തും. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​നോ​ട​കം ത​ന്നെ ഒ​രു​ല​ക്ഷ​ത്തി 46419 വീ​ടു​ക​ളി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് സ​ർ​ക്കി​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ചു​മ​ത​ല​ക​ൾ നി​ശ്ച​യി​ച്ചു.​സ​ർ​ക്കി​ൾ,വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗ​വും ചേ​രും.