വിലക്ക്‌ ലംഘിച്ച് മ​ത്സ്യ​ബ​ന്ധ​നം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു
Thursday, May 28, 2020 11:14 PM IST
വി​ഴി​ഞ്ഞം: മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങാ​ൻ ശ്ര​മി​ച്ച മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ദേ​ശ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.​അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി ക​ട​ൽ ക്ഷോ​ഭം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജൂ​ൺ നാ​ല് വ​രെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്നും മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ലെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​യു​ള്ള അ​റി​യി​പ്പും വി​ല​ക്കും വ​ന്ന​തോ​ടെ വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലി​റ​ങ്ങി​യി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂ​ന്നി​ന്ജി​ല്ല​യി​ലെ മ​റ്റ് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ നി​ന്നും 200 ലേ​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 50 ഓ​ളം മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളു​മാ​യി വി​ഴി​ഞ്ഞ​ത്തെ​ത്തി.

ഇ​വ​രെ വി​ല​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ച​തോ​ടെ ചി​ല​ർ മ​ട​ങ്ങി​യെ​ങ്കി​ലും മ​റ്റ് ചി​ല​ർ വി​ല​ക്ക്മ​റി​ക​ട​ന്ന് ക​ട​ലി​ലി​റ​ങ്ങാ​ൻ ശ്ര​മി​ച്ചു.​ഇ​തോ​ടെ​യാ​ണ് തീ​ര​ദേ​ശ പോ​ലീ​സ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​ത്. വി​ല​ക്ക് ലം​ഘി​ച്ച് ആ​രെ​ങ്കി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യാ​ൽ​മ​ത്സ്യം അ​ട​ക്കം അ​വ​രു​ടെ​മ​ത്സ്യ​ബ​ന്ധ​ന​ഉ​പ​ക​ര​ണ​ങ്ങ​ൾ​പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും​ക​ർ​ശ​ന​നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​കോ​സ്റ്റ​ൽ പോ​ലീ​സ്എ​സ്ഐ അ​റി​യി​ച്ചു.