194 യാ​ത്ര​ക്കാ​രു​മാ​യി പ്ര​ത്യേ​ക ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു
Wednesday, May 27, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: 194 യാ​ത്ര​ക്കാ​രു​മാ​യി ത്രി​പു​ര, മേ​ഘാ​ല​യ, അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും പു​റ​പ്പെ​ട്ടു. ഇ​വ​രി​ല്‍ 112 ത്രി​പു​ര സ്വ​ദേ​ശി​ക​ളും 30 മേ​ഘാ​ല​യ സ്വ​ദേ​ശി​ക​ളും 52 അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്.
ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ട്രെ​യി​നി​ല്‍ 64 പേ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങി. 40 പു​രു​ഷ​ന്മാ​രും 18 സ്ത്രീ​ക​ളും, ആ​റു കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​ൽ 36പേ​ർ റെ​ഡ് സോ​ണി​ല്‍ നി​ന്ന് വ​ന്ന​വ​രാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ എ​സ്എ​ടി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 15 പേ​രെ സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു​ള്ള​വ​രെ വീ​ട്ടി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ വി​ട്ടു.