ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി
Wednesday, May 27, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​നു കൊ​റോ​ണ കാ​ലം കാ​രു​ണ്യ സ്പ​ർ​ശ​ന​ത്തി​ന്‍റെ പു​ണ്യ​കാ​ലം കൂ​ടി​യാ​യി. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ള​ജ് പ​ണി​തു ന​ൽ​കി​യ ര​ണ്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​മ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഗി​രി​ജ​കു​മാ​രി മ​നോ​ഹ​ര​ൻ ദ​ന്പ​തി​ക​ൾ​ക്ക് നി​റ​മ​ണ്‍​കു​ഴി​യി​ൽ പ​ണി​തു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ് ന​ൽ​കി.
ആ​ന്‍റ​ണി, റ​ജീ​ന ദ​ന്പ​തി​ക​ൾ​ക്ക് കോ​ള​ജ് കൂ​ട്ടാ​യ്മ​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ചീ​നി​വി​ള​യി​ൽ പ​ണി​ത വീ​ടി​ന്‍റെ താ​ക്കോ​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​ടി​റ്റോ വ​ർ​ഗീ​സ് സി​എം​ഐ ന​ൽ​കി.രോ​ഗി​യാ​യ ഭ​ർ​ത്താ​വും സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത ആ​ളു​മാ​യ ഗി​രി​ജ​കു​മാ​രി​ക്ക് സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന നാ​ലു സെ​ന്‍റ് സ്ഥ​ല​ത്തു കോ​ള​ജ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ ത​ന്നെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നാ​യ ആ​ന്‍റ​ണി​ക്കു നാ​ല് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് ന​ൽ​കി​യ​ത്. മൂ​ന്നു വീ​ടു​ക​ളാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ണി​തു ന​ൽ​കി​യ​ത്. കാ​ൻ​സ​ർ രോ​ഗി​യാ​യ മാ​ർ​ട്ടി​ൻ, പ്രി​യ​ങ്ക ദ​ന്പ​തി​ക​ൾ​ക്കു ഉൗ​രൂ​ട്ട​ന്പ​ല​ത്ത് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​പ​ണി​തു ന​ൽ​കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ ര​ണ്ടു ദി​വ​സ​ത്തെ ചി​ല​വു​ക​ൾ ഏ​റ്റെ​ടു​ത്തും പാ​വ​പ്പെ​ട്ട 50 വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ൾ കൊ​ടു​ത്തും ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി.