പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മായ​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല
Wednesday, May 27, 2020 11:40 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​യ ര​ണ്ടു പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ന​ലെ പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല. പൂ​വാ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രീ​ക്ഷ എ​ഴു​താ​നാ​കാ​ഞ്ഞ​ത്. പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​യ വി​ദ്യാ​ർ​ഥി​ക​ളാ​യ​തി​നാ​ല്‍ പ​ര​സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ഇ​വ​ര്‍​ക്ക് സ്കൂ​ളി​ലെ​ത്താ​നാ​വു​ക​യു​ള്ളൂ. സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ എ​ഴു​തു​ക. ഒ​രു കു​ട്ടി ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. പ​രീ​ക്ഷാ കേ​ന്ദ്രം കേ​ര​ള​ത്തി​ലും. പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട വി​വ​രം ഉ​ള്‍​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ല്‍ നി​ന്നും യാ​ത്രാ​പാ​സ് കി​ട്ടി​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ അ​റി​യി​ച്ചു. പൂ​വാ​റി​നു സ​മീ​പം ശൂ​ലം​കു​ടി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ വീ​ട്. പ​ക്ഷെ, മാ​താ​പി​താ​ക്ക​ള്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​യ​തി​നാ​ല്‍ ഈ ​കു​ട്ടി​ക്കും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​നാ​യി​ല്ല.