കെ​സി​വൈ​എം അ​ഗ്രിച​ല​ഞ്ച്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, May 27, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​ജ​ന​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക​ബോ​ധ​വും, വി​ഷ​ര​ഹി​ത പ​ച്ച​ക​റി​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ സ​ന്ദേ​ശ​വു​മാ​യി കെ​സി​വൈ​എം രം​ഗ​ത്ത്. കെ​സി​വൈ​എം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന കെ​സി​വൈ​എം അ​ഗ്രി ച​ല​ഞ്ച് പ​രി​പാ​ടി​യു​ടെ ലോ​ഗോ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. യു​വ​ജ​ന​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക അ​ഭി​രു​ചി​കൂ​ടു​ന്ന​ത് മാ​റു​ന്ന കാ​ല​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ​ത കു​ടും​ബം സൃ​ഷ്ടി​ച്ച്, ഗ്രാ​മ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ ഉ​ത്പാ​ദ​നം വ്യാ​പ​ക​മാ​ക്കു​ക​യും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്സി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കെ​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ബി​ന്‍ സി.​പീ​റ്റ​ര്‍, കെ​സി​വൈ​എം രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ജി ടെ​ന്നി​സ​ന്‍, രൂ​പ​താ ആ​നി​മേ​റ്റ​ര്‍ മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.