അ​ന​ധി​കൃ​ത​മാ​യി ചെ​ന്നൈ​യി​ൽ നി​ന്നു മ​ത്സ്യ​വു​മാ​യി​വ​ന്ന ലോ​റി പി​ടി​കൂ​ടി
Wednesday, May 27, 2020 11:39 PM IST
കാ​ട്ടാ​ക്ക​ട : ചെ​ന്നൈ​യി​ൽ നി​ന്നു അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ച്ച മ​ത്സ്യ ലോ​റി കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി.​പ​രി​ശോ​ധ​ന​യി​ൽ യാ​തൊ​രു വി​ധ യാ​ത്ര പാ​സോ കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ​യാ​ണ് വാ​ഹ​നം എ​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്തി.​തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.​കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹെ​ൻ​ഡേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ക്ര​ചി​റ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ക​ണ്ടെ​യി​ന​ർ ലോ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചെ​ന്നൈ കാ​ശി​മേ​ട് മീ​ൻ മാ​ർ​ക്ക​റ്റി​ൽ നി​ന്നു​മു​ള്ള മ​ത്സ്യ​മാ​ണെ​ന്നും പൂ​വ​ച്ച​ൽ ഉ​ള്ള എ​ജ​ന്‍റി​ന് വേ​ണ്ടി മ​ത്സ്യം എ​ത്തി​ക്കാ​നാ​ണു വ​ന്ന​തെ​ന്നും ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്.​സാ​നി​റ്റൈ​സ​ർ, മാ​സ്ക്ക്, കൈ​ഉ​റ തു​ട​ങ്ങി യാ​തൊ​രു പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​തെ​യു​മാ​ണ് ഡ്രൈ​വ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​ഞ്ചാ​യ​ത്തി​നും ആ​രോ​ഗ്യ വ​കു​പ്പി​നും വി​വ​രം ന​ൽ​കി​യ​ത്. 300 കി​ലോ മ​ത്സ്യ​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.പ​രി​ശോ​ധ​ന ന​ട​ത്താ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ലോ​റി വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഡ്രൈ​വ​റെ14 ദി​വ​സ​ത്തേ​ക്ക് മ​ത്സ്യ ഏ​ജ​ന്‍റിന്‍റെ വീ​ട്ടി​ൽ ക്വ​ാറ​ന്‍റൈ​നി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ​കാ​ട്ടാ​ക്ക​ട അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്കി ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് വാ​ഹ​നം മാ​റ്റി. പാ​സ് ഇ​ല്ലാ​തെ എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഉ​ട​മ,ഏ​ജ​ന്‍റ് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.