ഡാം ​തു​റ​ന്നു ; ജി​ല്ലാക​ള​ക്ട​ർ തെ​റി​ച്ചു
Wednesday, May 27, 2020 11:39 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ സ്ഥ​ലം​മാ​റ്റി. രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​രു​വി​ക്ക​ര ഡാം ​തു​റ​ന്നു വി​ട്ടു ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​ത്തി​ൽ മു​ക്കി​യ ന​ട​പ​ടി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ തെ​റി​പ്പി​ച്ച​ത്. മ​ല​പ്പു​റം ക​ള​ക്ട​റാ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​നെ മാ​റ്റി നി​യ​മി​ച്ച​ത്. ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​യാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യി പോ​ത്ത​ൻ​കോ​ട്ടെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​ർ നേ​ര​ത്തെ തെ​റ്റി​യി​രു​ന്നു.
രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​രു​വി​ക്ക​ര ഡാം ​തു​റ​ന്നു വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​രോ​പ​ണം കൂ​ടു​ത​ൽ വി​ന​യാ​യി. ഡാം ​തു​റ​ന്നു വി​ട്ട​തി​നെ തു​ട൪​ന്ന് ക​ര​മ​ന​യാ​റും കി​ള്ളി​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കി ന​ഗ​ര​ത്തി​ലേ​ത് അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ മേ​യ൪ കെ. ​ശ്രീ​കു​മാ​റും ക​ള​ക്ട​റും ത​മ്മി​ൽ വാ​ക്പോ​രും ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റെ മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നു​മാ​യും ക​ള​ക്ട​ർ സ്വ​ര​ചേ൪​ച്ച​യി​ൽ അ​ല്ലാ​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​ല ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ​യും മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.