ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​യ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
Wednesday, May 27, 2020 11:39 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ര​ണ്ടു യാ​ത്ര​ക്കാ​രെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​വ​ര്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും വ​ന്ന​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബ​സി​ലെ ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ൽ​കി.​
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ഒ​രു സ്ത്രീ​യും പു​രു​ഷ​നും നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ആ​ലു​വ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ല്‍ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മാ​ര്‍​ത്താ​ണ്ഡ​ത്തി​നു സ​മീ​പം ക​രി​ങ്ക​ല്ലി​ല്‍ നി​ന്നാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​യ​ത്. അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ല്‍ പെ​ടാ​തെ കാ​ല്‍​ന​ട​യാ​യി കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​റ​ശാ​ല ഡി​പ്പോ​യി​ലെ ബ​സി​ല്‍ പ​ര​ശു​വ​യ്ക്ക​ലി​ല്‍ നി​ന്നും ക​യ​റി​യാ​ണ് ഇ​രു​വ​രും നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി​ച്ചേ​ര്‍​ന്ന​ത്. അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ര്‍​ക്ക് ചി​ല യാ​ത്ര​ക്കാ​ര്‍ വെ​ള്ളം വാ​ങ്ങി ന​ല്‍​കി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ വി​വ​രം നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സി​നെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും അ​റി​യി​ച്ചു. പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു.
രോ​ഗ​ബാ​ധി​ത​രാ​ണോ​യെ​ന്ന പോ​ലീ​സി​ന്‍റെ സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തെ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് അ​യ​ച്ച​ത്. അ​തേ സ​മ​യം, ഇ​വ​ര്‍ ത​മി​ഴ്നാ​ട്ടു​കാ​രാ​ണെ​ന്നും സേ​ല​ത്തു നി​ന്നും വ​ന്ന​വ​രാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.