വി​ഴി​ഞ്ഞം തു​റ​മു​ഖ ഗോ​ഡൗ​ൺ ഭൂ​മി​യി​ലെ നിർ​മാ​ണ അ​നു​മ​തി ത​ട​ഞ്ഞു
Wednesday, May 27, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​നു ഗോ​ഡൗ​ൺ നി​ർ​മി​ക്കു​ന്ന​തി​ന് ഏ​റ്റെ​ടു​ത്ത 26 ഏ​ക്ക​റി​ൽ നി​ർ​മാ​ണാ​നു​മ​തി ന​ൽ​കേ​ണ്ടെ​ന്നു മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.
​നെ​ൽ​പാ​ട​വും മ​റ്റും സ്ഥി​തി ചെ​യ്തി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ന​ട​ത്താ​തെ അ​നു​മ​തി ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നു കൃ​ഷി വ​കു​പ്പ് നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു നി൪​മാ​ണ അ​നു​മ​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​ത്.
അ​തേ​സ​മ​യം, റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്തി​നു നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി. ഈ ​പ്ര​ദേ​ശ​ത്തെ തോ​ട്, കു​ളം തു​ട​ങ്ങി​യ​വ അ​തേ​പ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണി​ത്. ഈ ​പ്ര​ദേ​ശ​ത്തു നി​ർ​മാ​ണ​ത്തി​നു ത​ട​സ​മി​ല്ല. ശേ​ഷി​ക്കു​ന്ന 26 ഏ​ക്ക​റി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മ്പോ​ൾ ഉ​ണ്ടാ​കാ​വു​ന്ന ആ​ഘാ​തം പ​രി​സ്ഥി​തി വ​കു​പ്പ് പ​ഠി​ച്ചു വീ​ണ്ടും മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു സ​മ൪​പ്പി​ക്കും.
ഗോ​ഡൗ​ണി​നും റോ​ഡി​നു​മാ​യി ഏ​റ്റെ​ടു​ത്ത 36 ഏ​ക്ക​ർ ഭൂ​മി ഇ​രു​പ​ത്താ​റും അ​ഞ്ചും ഏ​ക്ക​ർ വീ​തം ര​ണ്ടു സ​ർ​വേ ന​മ്പ​രി​ലാ​ണു​ള്ള​ത്.25 ഏ​ക്ക​റി​ൽ കൂ​ടു​ത​ലു​ള്ള ഭൂ​മി​യാ​ണെ​ങ്കി​ൽ പ​രി​സ്ഥി​തി അ​നു​മ​തി വേ​ണ​മെ​ന്നാ​ണു ച​ട്ടം. ഇ​ക്കാ​ര്യം കൃ​ഷി വ​കു​പ്പു മ​ന്ത്രി​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.