ജില്ലയിൽ മൂ​ന്ന് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍
Wednesday, May 27, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ കു​ള​ത്തൂ​ര്‍, നാ​വാ​യി​ക്കു​ളം, നെ​ല്ല​നാ​ട്(​വെ​ഞ്ഞാ​റ​മ്മൂ​ട്) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.
വെ​ഞ്ഞാ​റ​മൂ​ട് : റി​മാ​ൻ​ഡ് പ്ര​തി​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തു (വെ​ഞ്ഞാ​റ​മൂ​ട് ) ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി.
വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും ആ​ളു​ക​ൾ പു​റ​ത്തു​പോ​കു​ന്ന​തി​നും ഇ​വി​ടേ​യ്ക്ക് വ​രു​ന്ന​തി​നും ക​ടു​ത്ത നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളും മെ​ഡി​ക്ക​ൽ​ഷോ​പ്പു​ക​ളും മാ​ത്ര​മേ തു​റ​ന്ന്പ്ര​വ​ർ​ത്തി​പ്പി​ക്കാ​വൂ.
ജി​ല്ലാ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​വ​ണം സ്ഥ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി വീ​ടു​ക​ളി​ൽ​നി​ന്നും പു​റ​ത്ത് ഇ​റ​ങ്ങു​ക​യോ, അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ക​യോ ചെ​യ്യ​രു​ത്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കും.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു. പോ​ലീ​സ് പ​ട്രോ​ളി​ങ്ങും ശ​ക്ത​മാ​ക്കി. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കെ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി​വ​രു​ന്ന​വ​രെ ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ​നി​ന്നും മ​ട​ക്കി അ​യ​ക്കും. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും.