പു​ല്ല​മ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് ഒാഫീസ് തകർത്തു
Wednesday, May 27, 2020 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ​യി​ൽ സി​പി​എം- കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം. പു​ല്ല​മ്പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ഇ​ന്ന​ലെ രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യി.
പേ​രു​മ​ല​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​പി​ച്ചി​രു​ന്ന ബ്രേ​ക്ക് ദി ​ചെ​യി​ൻ സം​വി​ധാ​ന​വും, ക​ലു​ങ്കി​ൻ​മു​ഖം, പേ​രു​മ​ല, നാ​ഗ​രു​കു​ഴി, മേ​ഖ​ല​ക​ളി​ൽ കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ടു. സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.
ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പു​ല്ല​മ്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ പ​റ​ഞ്ഞു.​സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്തു പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.