ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Wednesday, May 27, 2020 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് എം​ജി​എം സ്കൂ​ളി​ന് മു​ന്നി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കി​ളി​മാ​നൂ​ർ വാ​ള​ഞ്ചി​റ ശ്രീ​ല​ക​ത്തി​ൽ അ​ഖി​ൽ (27) ആ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.
കാ​രേ​റ്റ് ഭാ​ഗ​ത്തു​നി​ന്ന് കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ലി​നെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശ്യ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കി​ളി​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.