പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Wednesday, May 27, 2020 11:37 PM IST
വി​തു​ര : കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കീ​ഴി​ലു​ള്ള ശാ​സ്ത്ര​ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ വി​തു​ര ഐ​സ​ർ കോ​വി​ഡ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന 3000മാ​സ്ക്കു​ക​ള്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്തു.
ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ന്‍ പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് മാ​സ്ക്കു​ക​ള്‍ നി​ര്‍​മി​ച്ചു വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ 17വാ​ര്‍​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് മാ​സ് ക്കു​ക​ള്‍ ന​ല്‍​കി​യ​ത്. കൂ​ടാ​തെ വി​തു​ര, വെ​ള്ള​നാ​ട്, തൊ​ളി​ക്കോ​ട്, ആ​ര്യ​നാ​ട്, പെ​രി​ങ്ങ​മ്മ​ല എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, വി​തു​ര കെ​എ​സ്ഇ​ബി ഓ​ഫീ​സ്, നെ​ടു​മ​ങ്ങാ​ട് ഭി​ന്ന​ശേ​ഷി​വി​ദ്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​സ്ക്കു​ക​ള്‍ ന​ല്‍​കി. വി​തു​ര​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ​സ​ര്‍ വി​ദ്യാ​ഭ്യാ​സ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഹേ​മാ​ഫ്രാ​ന്‍​സി​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​റി​ന് മാ​സ്ക്കു​ക​ള്‍ ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ന്‍ യൂ​ണി​റ്റ് മാ​നേ​ജ​ര്‍ വി​ഷ്ണു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, അ​നു​സ​ചേ​ത​ന​ന്‍, മ​നോ​ജ്കു​മാ​ര്‍, എം.​പി.​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.