സു​ഭി​ക്ഷ കേ​ര​ളം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ആ​രം​ഭി​ച്ചു
Wednesday, May 27, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡാ​ന​ന്ത​ര അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടേ​യും ക​ഴ​ക്കൂ​ട്ടം കൃ​ഷി ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ച​ന്ത​വി​ള സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന് സ​മീ​പ​മു​ള്ള ഒ​രേ​ക്ക​ർ ത​രി​ശു ഭു​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു.​മേ​യ​ർ കെ ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​പ​രി​ധി​യി​ലെ 200 ഏ​ക്ക​ർ ത​രി​ശു ഭൂ​മി ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള 11 കൃ​ഷി ഭ​വ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യി​റ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ​റ​ഞ്ഞു.​
ക​ഴ​ക്കൂ​ട്ടം കൃ​ഷി ഭ​വ​ന് ത​ന്നെ കീ​ഴി​ൽ 30 വ​ർ​ഷ​ത്തോ​ളം ത​രി​ശു ഭൂ​മി​യാ​യി കി​ട​ന്നി​രു​ന്ന അ​മൃ​താ​ന​ന്ദ​മ​യി കൈ​മ​നം ആ​ശ്ര​മ​ത്തി​ലെ നാ​ലു ഹെ​ക്ട​ർ സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ​യും ആ​ശ്ര​മ​വും സം​യു​ക്ത​മാ​യി കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള നി​ല​മൊ​രു​ക്ക​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​
ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ,വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ഞ്ചി​യൂ​ർ പി.​ബാ​ബു,കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ന്ദു.​എ​സ്,സി​ന്ധു ശ​ശി,കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ദീ​പ, പ്ര​കാ​ശ്,ജോ​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.