തീ​പി​ടിത്ത​ത്തി​ൽ നി​ന്ന് ഭാ​ര്യ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ള്ള​ലേ​റ്റ ഭ​ർ​ത്താ​വും മ​രി​ച്ചു
Tuesday, May 26, 2020 11:14 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ടു​പ്പി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ള്ള​ലേ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ യു​വാ​വും മ​രി​ച്ചു.​വെ​ഞ്ഞാ​റ​മൂ​ട് കീ​ഴാ​യി​ക്കോ​ണം ക​ല്ലി​ടു​ക്കി​ൽ തി​രു​വാ​തി​ര​യി​ൽ സ​തീ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. സ​തീ​ഷി​ന്‍റെ ഭാ​ര്യ രേ​ഷ്മ (26) ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ 20 നു ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ 18 ന് ​രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് സം​ഭ​വം.
വി​റ​ക​ടു​പ്പി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ രേ​ഷ്മ​യു​ടെ വ​സ്ത്ര​ത്തി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ സ​തീ​ഷ് എ​ത്തു​മ്പോ​ൾ ശ​രീ​ര​മാ​സ​ക​ലം തീ​പ​ട​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു രേ​ഷ്മ.​
യു​വ​തി​യെ എ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ സ​തീ​ഷി​നും പൊ​ള്ള​ലേ​റ്റി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ പ​ത്തു​വ​യ​സു​കാ​ര​ൻ നാ​ട്ടു​കാ​രെ അ​റി​യി​ച്ചാ​ണ് ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ സ​തീ​ഷും മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.