കൈ​ക്കൂ​ലി:​ ഗ്രേ​ഡ് എ​സ്ഐ​യ്ക്ക് ക​ഠി​ന ത​ട​വ്
Tuesday, May 26, 2020 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ ഗ്രേ​ഡ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റെ മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ന​വാ​സി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.
2012ൽ ​തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ആ​യി​രി​ക്കെ ആ​റ്റി​പ്ര സ്വ​ദേ​ശി​യാ​യ ര​തീ​ഷി​ന്‍റെ പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ണ് ന​വാ​സ് 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​സ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​തീ​ഷ് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​തി​ൽ പോ​ലീ​സി​ൽ നി​ന്നും വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ത്ത​തെ​ന്ന് അ​റി​യു​ക​യും തു​ട​ർ​ന്ന് തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ര​തീ​ഷി​നോ​ട് ന​വാ​സ് 1000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​തീ​ഷ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ലെ ഡി​വൈ​എ​സ്പി രാ​ജേ​ന്ദ്ര​നെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് സം​ഘം 2012 ന​വം​ബ​ർ23​ന് രാ​വി​ലെ 11.30 വ​ലി​യ വേ​ളി തോ​മ​സ് ലൈ​ബ്ര​റി ഹാ​ളി​ന് സ​മീ​പം വ​ച്ച് തു​ക കൈ​പ്പ​റ്റു​ന്ന സ​മ​യം ന​വാ​സി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഹാ​ജ​രാ​യി