ആ​രോ​ഗ്യ സു​ര​ക്ഷി​ത​ത്വം പാ​ലി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി
Tuesday, May 26, 2020 11:14 PM IST
വി​തു​ര: ആ​രോ​ഗ്യ സു​ര​ക്ഷി​ത​ത്വം പാ​ലി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളെ​ഴു​തി. ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല, വി​തു​ര, തൊ​ളി​ക്കോ​ട്, ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ആ​രോ​ഗ്യ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ​യും മാ​സ്കു​ക​ളും നേ​ര​ത്തേ ത​ന്നെ വി​ദ്യാ​ർ​ത്ഥി​ക​ളി​ലെ​ത്തി​ച്ചി​രു​ന്നു. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലേ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ർ​മ​ൽ സ്കാ​ന​റു​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ന്നു. കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ല​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പ​ഞ്ചാ​യ​ത്ത്, സ്കൂ​ൾ അ​ധി​കൃ​ത​രു​ടേ​യും ആ​രോ​ഗ്യ​വ​കു​പ്പി​ൻ്റേ​യും മേ​ൽ​നോ​ട്ടം മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലു​മു​ണ്ടാ​യി. ഓ​രോ പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​വും ക്ലാ​സ്മു​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കും.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ എ​ഴു​താ​നെ​ത്തി​യ ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി ന​ഗ​ര​സ​ഭ.​പ​രീ​ക്ഷ​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് നേ​ര​ത്തെ മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് പ​രീ​ക്ഷ​ക്ക് മു​മ്പാ​യി ത​ന്നെ​ന​ഗ​ര​പ​രി​ധി​യി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളും ശു​ചീ​ക​രി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സാ​നി​റൈ​സ​റും കോ​ട്ട​ൺ മാ​സ്ക്കു​ക​ളും ന​ഗ​ര​സ​ഭ സ്കൂ​ളി​ൽ എ​ത്തി​ച്ചു.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും,വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്ന​തി​നു​മാ​യി കോ​ട്ട​ൺ​ഹി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ എ​ന്നി​വ​രും എ​ത്തി.

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ ​പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മാ​സ്ക്കും ,സാ​നി​റ്റൈ​സ​റും കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ല​ഘു ലേ​ഖയും വി​ത​ര​ണം ചെ​യ്തു .സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ വ​ന്ന വി​ദ്യ​ർ​ഥി​ക​ളെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചാ​ണ് പ​രീ​ക്ഷ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് .നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ പ​രി​ശോ​ധ​ന ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .

നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് എ​സ്എ​ന്‍വിഎ​ച്ച്എ​സ്എ​സി​ല്‍ പ​രീ​ക്ഷാ​ര്‍​ഥി​ക​ളെ ആ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര്‍​മ​ല്‍ സ്കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന​യും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ സാ​നി​ട്ടെ​സ​റും ബിആ​ര്‍സി മാ​സ്ക്കും ന​ല്‍​കി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു.