ക്വാ​റ​ന്‍റൈൻ ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ർ സ്വ​ത​ന്ത്ര​രാ​യി വി​ല​സു​ന്നു
Tuesday, May 26, 2020 11:11 PM IST
വി​ഴി​ഞ്ഞം: സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ​തി​നാ​ല് ദി​വ​സ​ത്തെ ഹൗ​സ് ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ർ സ്വ​ത​ന്ത്ര​രാ​യി വി​ല​സു​ന്നു. ആ​ശ​ങ്ക​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ.​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹോ​ട്ട് സ്പോ​ട്ട് മേ​ഖ​ല​യി​ൽ നി​ന്നെ​ത്തി​യ നി​ര​വ​ധി​പേ​ർ ഇ​തി​നോ​ട​കം നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.
രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​തെ രോ​ഗി​യാ​യ​വ​രും, നാ​ട്ടി​ലെ​ത്തി ഒ​രു മാ​സ​ത്തി​ല​ധി​കം ക​ഴി​ഞ്ഞ നി​ര​വ​ധി പേ​ർ​ക്ക് നേ​ര​ത്തെ രോ​ഗം ക​ണ്ടു പി​ടി​ച്ച​തു​മാ​ണ് ആ​ശ​ങ്ക​യ്ക്കി​ട വ​രു​ത്തു​ന്ന​ത്.​നി​ല​വി​ൽ പ​തി​നാ​ല് ദി​വ​സം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും വോ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ കൊ​റോ​ണ പ​രി​ശോ​ധ​ന​യി​ല്ല. കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​റ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്ര​വു​മാ​യി ക്വാ​റ​ന്‍റൈ​ൻ അ​വ​സാ​നി​പ്പി​ക്കാം. മ​റ്റു​ള്ള​വ​രെ​പോ​ലെ എ​ല്ലാ​യി​ട​ത്തും ക​റ​ങ്ങി ന​ട​ക്കു​ന്ന സം​ഘ​ങ്ങ​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും കാ​ലാ​വ​ധി​ക്ക് ശേ​ഷം രോ​ഗം ക​ണ്ടെ​ത്തി​യാ​ലു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് അ​ധി​കൃ​ത​ർ​ക്ക് ആ​ശ​ങ്ക. നി​ല​വി​ൽ വി​ദേ​ശ​ത്തു നി​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു മാ​യി വ​രു​ന്ന​വ​രെ ക്വാ​റ​ന്‍റൈ നി​ലാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും പോ​ലീ​സി​നും കാ​ര്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.​തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഇ​തി​നോ​ട​കം നി​ര​വ​ധി പേ​ർ മോ​ച​നം നേ​ടി​യി​ട്ടു​ണ്ട്.​ഇ​വ​രി​ൽ ആ​ർ​ക്കും ത​ന്നെ അ​ധി​കൃ​ത​രു​ടെ നോ​ക്കി​യു​ള്ള നി​രീ​ക്ഷ​ണ​മൊ​ഴി​ച്ചാ​ൽ രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല.​
ജ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​ണ് തീ​ര​ദേ​ശം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും, മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു പോ​ലും ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യി തി​രി​ച്ച് വ​ന്ന​വ​ർ​ക്ക് തു​ട​ക്ക​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​തി​നാ​ല് ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി രോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.​എ​ന്നാ​ൽ കൊ​റോ​ണ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സം​സ്ഥാ​ന മേ​ഖ​ല​യി​ൽ നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ത്തി​ലി​രു​ന്ന​വ​ർ ചെ​റി​യ കാ​ല​യ​ള​വി​ലെ നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി വി​ല​സു​ന്ന​ത് കൂ​ടു​ത​ൽ​വി​ന​യാ​കു​മെ​ന്നാ​ണ് പേ​ടി.​
കൂ​ടാ​തെ പാ​സി​ല്ലാ​തെ​യും അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ക​ട​ന്ന് തീ​ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ​ആ​ൾ​ക്കാ​ർ എ​ത്തു​ന്ന​തും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി.​ഇ​ന​യം, തേ​ങ്ങാ​പ്പ​ട്ട​ണം, കു​ള​ച്ച​ൽ, അ​രു​മ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ളി​ൽ നി​ന്നാ​ണ് ഇ​വി​ടെ​ക്ക് കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​ത്.​പാ​റ​ശാ​ല ഇ​ഞ്ചി​വി​ള​ക​ഴി​ഞ്ഞാ​ൽ കൊ​ല്ലം​ങ്കോ​ട്ക​ട​ൽ​ക്ക​ര വ​രെ പ​ത്തോ​ളം താ​ത്കാ​ലി​ക ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സം​ഘം അ​തി​ർ​ത്തി താ​ണ്ടു​ന്ന​ത്.
അ​വി​ടെ നി​ന്ന് കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ട്ടോ​ക​ളി​ൽ പൂ​വാ​ർ ആ​റ്റു​പു​റം ചെ​ക്ക് പോ​സ്റ്റ് വ​ഴി തീ​ര​ദേ​ശ​ത്ത് എ​ത്തു​ക​യാ​ണ് പ​തി​വ്. ഓ​ട്ടോ​യി​ൽ ഇ​ന്ന​ലെ പൂ​വാ​റി​ലും, വി​ഴി​ഞ്ഞ​ത്തും എ​ത്തി​യ ത​മി​ഴ് നാ​ട്ടു​കാ​രെ പി​ടി​കൂ​ടാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​വും പാ​ഴാ​യി.