ശു​ചീ​ക​ര​ണ​ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു
Tuesday, May 26, 2020 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സാ​ദ​രം എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, ഒൗ​വ​ർ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൻ, ന​ന്മ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 100 കൈ​യു​റ​ക​ൾ, കോ​ട്ട്, ഗം ​ബൂ​ട്ട് എ​ന്നി​വ​യും കൈ​മാ​റി.​ഐ​ജി പി.​വി​ജ​യ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​എ​സ്.​ഷ​ർ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​കെ.​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.