മ​ഴ​ക്കാ​ല പൂ​ര്‍​വ ശുചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി
Tuesday, May 26, 2020 11:11 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണം ന​ട​ത്തി. 19 വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡ് മെ​മ്പ​ര്‍​ചെ​യ​ര്‍​മാ​നാ​യ ശു​ചി​ത്വ സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ , കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ , തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ , സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.
കൊ​തു​കു​ക​ള്‍ പെ​രു​കാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളെ പ്ര​ത്യേ​ക​മാ​യി തി​രി​ച്ച് അ​വി​ടെ ശു​ചി​യാ​ക്കി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം‌‌ ആ​നാ​ട് ജം​ഗ്ഷ​നി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു.പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ വാ​ര്‍​ഡു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ജൈ​വ​മാ​ലി​ന്യം നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ര്‍​ആ​ര്‍​എ​ഫ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി. യോ​ഗ​ത്തി​ൽ ഹ​രി​ത ക​ര്‍​മ​സേ​നാഅം​ഗ​ങ്ങ​ള്‍​ക്ക് മാ​സ്ക്കും, സാ​നി​റ്റൈ​സ​റും, ലോ​ഷ​നും കൈ​മാ​റി. വാ​ര്‍​ഡ് മെ​മ്പ​ര്‍ സി​ന്ധു, ഡോ.​മ​നോ​ജ്കു​മാ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.