കി​ണ​റ്റി​ൽ വീ​ണ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Monday, May 25, 2020 11:49 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. തൃ​ക്ക​ണ്ണാ​പു​രം കു​ന്ന​പ്പു​ഴ ഓ​ടാ​ഞ്ച​ൽ​വി​ള വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് (49) ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ഞാ​യ​റാ​ഴ്ച​ച രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. 60 അ​ടി താ​ഴ്ച​യും 15 അ​ടി പൊ​ക്ക​ത്തി​ൽ വെ​ള്ള​മു​ള്ള കി​ണ​റി​ൽ ആ​ണ് ഇ​യാ​ൾ വീ​ണ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ലി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ വേ​ണു​ഗോ​പാ​ൽ, ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കൈ​ക​ൾ​ക്ക് പൊ​ട്ട​ലേ​റ്റ ഫ്രാ​ൻ​സി​സി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​സ്റ്റ് ഓ​ഫീ​സി​നു
മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി

പേ​രൂ​ർ​ക്ക​ട: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ​യും തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രെ​യും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശാ​സ്ത​മം​ഗ​ലം സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു നേ​താ​വ് ജി. ​രാ​ധാ​കൃ​ഷ്ണ​ൻ,എ. ​കൃ​ഷ്ണ​ൻ, സി​പി​എം വ​ട്ടി​യൂ​ർ​ക്കാ​വ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വേ​ല​പ്പ​ൻ, അ​നി​ൽ​കു​മാ​ർ, ഐ​എ​ൻ​ടി​യു​സി നേ​താ​വ് കെ.​കെ. കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.