കൊ​റോ​ണ;​ പ്ര​തി​രോ​ധം തീ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ
Monday, May 25, 2020 11:49 PM IST
പേ​രൂ​ർ​ക്ക​ട : റി​മാ​ൻ​ഡ് പ്ര​തി​യി​ൽ നി​ന്ന് രോ​ഗം പ​ക​ർ​ന്നി​ട്ടു​ണ്ട് എ​ന്ന സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ.
പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല, കാ​ര്യ​മാ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ മാ​ത്രം പി​ടി​കൂ​ടി​യാ​ൽ മ​തി, കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്ക​ണം പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ചെ​ല്ലു​ക തു​ട​ങ്ങി​യ രീ​തി​ക​ളി​ലേ​ക്കാ​ണ് പോ​ലീ​സു​കാ​ർ മാ​റി​യി​രി​ക്കു​ന്ന​ത്. സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്രം അ​വ​രെ പി​ടി​കൂ​ടി​യാ​ൽ മ​തി എ​ന്നാ​ണ് ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നും സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.
ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൊ​റോ​ണ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും അ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യെ പേ​രൂ​ർ​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ് അ​റി​യി​ച്ചു. സ്റ്റേ​ഷ​നി​ൽ 60 ഓ​ളം പോ​ലീ​സു​കാ​രാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ​രി​ൽ പ​കു​തി പേ​ർ മാ​ത്ര​മാ​ണ് ഒ​രു ദി​വ​സം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക.
അ​ടു​ത്ത​ദി​വ​സം ബാ​ക്കി​യു​ള്ള​വ​ർ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​വു​ക​യും ത​ലേ​ദി​വ​സം ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​വ​ർ അ​വ​ധി​യി​ൽ പോ​വു​ക​യും ചെ​യ്യും. വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​പ​രി​ധി​യി​ൽ ഉ​ള്ള മി​ക്ക സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സു​കാ​ർ ഭ​യ​പ്പാ​ടി​ലാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വ്, മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​രും ജാ​ഗ​രൂ​ക​രാ​ണ്. മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​നി​ൽ അ​ധി​കം ക്രൈം ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ന് പോ​ലീ​സു​കാ​ർ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​ഷ്ക​ർ​ഷ ഇ​വ​ർ പു​ല​ർ​ത്തു​ന്നു​ണ്ട്.