ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, May 25, 2020 11:49 PM IST
കാ​ട്ടാ​ക്ക​ട: ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി മു​റ്റ​ത്ത് ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
സു​ഭി​ക്ഷ കേ​ര​ള​ത്തി​നാ​യി മ​ണ്ഡ​ല​ത്തി​ലാ​കെ 96.6 ഹെ​ക്ട​ർ ഭൂ​മി​യി​ലാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ക​ട്ട​യ്ക്കോ​ട് വാ​ർ​ഡി​ലെ എ​ല്ലാ വീ​ട്ടി​ലും ക​ട്ട​യ്ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ മു​രി​ങ്ങ​തൈ​യും പ​പ്പാ​യ​തൈ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട്ടു.​
പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ നെ​ൽ​ക്കൃ​ഷി​യും ആ​രം​ഭി​ച്ചു. 30നു​ള്ളി​ൽ മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ന്നാം​ഘ​ട്ട കൃ​ഷി ആ​രം​ഭി​ക്കും