ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ഭാ​ര്യ​യെ ഇ​റ​ക്കി​വി​ട്ട ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്
Monday, May 25, 2020 11:49 PM IST
പാ​ലോ​ട്: ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ഭാ​ര്യ​യെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട ഭ​ർ​ത്താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​പെ​രി​ങ്ങ​മ​ല പ​ന​ങ്ങോ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ര​തീ​ഷ് ( മൊ​ട്ട​ര​തീ​ഷ് )നെ​തി​രെ​യാ​ണ് കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത​ണ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം പാ​ലോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ഇ​യാ​ളു​ടെ ഭാ​ര്യ ക​ഴി​ഞ്ഞ 18 ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വ​ന്ന് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.
ര​തീ​ഷ് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​ൽ അ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​ബ​ലം പ്ര​യോ​ഗി​ച്ച് വീ​ടി​നു വെ​ളി​യി​ലാ​ക്കി വീ​ടു പൂ​ട്ടി​യി​ട്ടു.
തു​ട​ർ​ന്ന് അ​വി​ടെ​യെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലി​സും ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​യാ​ൾ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.
തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വ​രെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​ക്ക് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​തി​നും കേ​സ് എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.