വീ​ടി​നും ബൈ​ക്കി​നും തീ​വ​ച്ച ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ
Monday, May 25, 2020 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​നും ബൈ​ക്കി​നും തീ​വ​ച്ച ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ.​ആ​ന​ച്ച​ൽ മ​ണ​ക്കു​ന്ന് ക​ട്ട​യ്ക്കാ​ലി​ൽ വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​ദ്ദേ​ഹം വീ​ടി​ന്‍റെ ഓ​രോ മു​റി​യി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചി​ട്ട് വീ​ട്ടി​ൽ നി​ന്ന് മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടു ക​ത്തു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ക്കു​ക​യും അ​വ​ർ എ​ത്തി തീ ​അ​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​ണ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് അ​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്ന​ന്ന് പ്ര​തി സ​മ്മ​തി​ച്ചു.​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്കൂ​ട്ട​റും പൂ​ർ​ണ്ണ​മാ​യി ക​ത്തി ന​ശി​ച്ചു.